മോഷ്ടിച്ച ബൈക്കിന് സ്വന്തമായി നമ്പരിട്ട് കറക്കം: 18കാരന് ജാമ്യമില്ല

മോഷ്ടിച്ച ബൈക്കിന് സ്വന്തമായി നമ്പരിട്ട് കറക്കം: 18കാരന് ജാമ്യമില്ല

മഞ്ചേരി : മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ മാറ്റി മറ്റൊരു നമ്പര്‍ രേഖപ്പെടുത്തി ഉപയോഗിച്ചു വരുന്നതിനിടെ യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മണത്തല തിരുവത്ര ആലുക്കല്‍ വിഷ്ണു സരേഷ് (18)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ഫെബ്രുവരി 13ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് കൈമലശ്ശേരി പട്ടണംപടി ഇട്ടികപ്പറമ്പില്‍ കോമകുട്ടിയുടെ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഐ 55 എഇ 4759 നമ്പര്‍ ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍ രണ്ടാം പ്രതി സൗരവിനോടൊപ്പം ചേര്‍ന്ന് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് മൂന്നാം പ്രതിയായ ഫവാസ് നാലാം പ്രതിയായ അന്‍സിഫിന്റെ സഹായത്തോടെ വണ്ടിയുടെ നമ്പര്‍ കെ എല്‍ 53 എസ് 2978 എന്നാക്കി മാറ്റി. 2022 മെയ് രണ്ടിന് ചാവക്കാട് എസ്‌ഐ നടത്തിയ വാഹന പരിശോധനയിലാണ് മോട്ടോര്‍ സൈക്കിള്‍ കുടുങ്ങിയത്.

Sharing is caring!