കച്ചേരിപ്പടി പീഡനക്കേസ് : പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കച്ചേരിപ്പടി പീഡനക്കേസ് : പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : കച്ചേരിപ്പടിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍വെച്ച് മാനസികാസ്വാസ്ഥ്യമുള്ള 17കാരിയെ ബാലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കൂട്ടിലങ്ങാടി ചെണ്ടക്കോട് പഴമള്ളൂര്‍ പാലക്കല്‍ വീട്ടില്‍ ഷഹന്‍ഷാന്‍ (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. ഒരു വര്‍ഷം മുമ്പ് മലപ്പുറം കോട്ടക്കുന്നില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാവുകയും ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് മലപ്പുറം കുന്നുമ്മലിലേക്ക് വരുത്തുകയായിരുന്നു. തുടര്‍ന്ന് ബസ്സില്‍ മഞ്ചേരി കച്ചേരിപ്പടിയിലേക്ക് കൊണ്ടുവരികയും ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നുമാണ് കേസ്. കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം പൊലീസ് സെപ്തംബര്‍ 25ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മലപ്പുറം വനിതാസെല്‍ പൊലീസ് 26ന് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

Sharing is caring!