ലോകകപ്പ് ആവേശത്തില്‍ പങ്കാളിയാകാന്‍ മലപ്പുറത്തെ 16കാരന്‍ ഒറ്റക്ക് ഖത്തറിലേക്ക് പറക്കും

ലോകകപ്പ് ആവേശത്തില്‍ പങ്കാളിയാകാന്‍ മലപ്പുറത്തെ 16കാരന്‍ ഒറ്റക്ക് ഖത്തറിലേക്ക് പറക്കും

പൊന്നാനി: ഇഷ്ടതാരമായ റൊണാൾഡോയുടെ കളിമികവ് നേരിട്ട് കാണണം. ഇഷ്ട ടീമായ പോർച്ചുഗലിൻ്റെ കളി ആസ്വദിക്കണം. ആഗ്രഹങ്ങൾ ഏറെയാണ് പത്താം ക്ലാസുകാരനായ ഷെബിന്.കളി കാണാൻ പോവണമെന്ന ആഗ്രഹം വല്യുപ്പയോട് പറഞ്ഞപ്പോൾ പേരമകന്റെ ആഗ്രഹം നിറവേറ്റുന്നതിന് ആവശ്യമായ ക്രമികരണങ്ങൾ എല്ലാം ഒരു മടിയും കൂടാതെ നടത്തി കൊടുത്തു. ഒടുവിൽ 16-ാം വയസ്സിൽ ഒറ്റക്ക് ലോകകപ്പ് ഫുട്ബോൾ കളി കണാൻ ഷെബിൻ ഖത്തറിലേക്ക് പറക്കാനൊരുങ്ങുകയാണ്. കെ.വി ഈശ്വരമംഗലം കുന്നത്ത് വളപ്പിൽ അബൂബക്കറിന്റെ പേര മകൻ ആണ് ഷെബിൻ. നാല്‌പത് വർഷങ്ങൾക്ക് മുമ്പ് ഫുട്ബോൾ കളിയിൽ സജീവമായിരുന്നു. അബൂബക്കർ മുൻ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന പി.ബാലകൃഷ്ണ മേനോൻ . തിരുമനശ്ശേരി കേട്ടയിലേ പരമിശ്വര രാജ , കാടഞ്ചേരി ഗോപുനായർ തുടങ്ങിയ പ്രമുഖർ ചേർന്ന് ഈശ്വരമംഗലം ഫുട്ബോൾ ടീം ഉണ്ടാക്കിയിരുന്നു. അബൂക്കറിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കൊണ്ട് ആണ് ഷെബിൻചെറുപ്പം മുതൽ ഫുട്ബോൾ ആവേശം ഉണ്ടായത്. കടകശ്ശേരി ഐഡയൽ സ്ക്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കളികാണുന്നതിന് പോവുന്നതിന് ലീവ് എടുത്തിരിക്കുകയാണ് .പിതാവ് ഷൈഫുളിൻ്റെയും മാതാവ് ഷബനയുടെയും പൂർണ്ണപിന്തുണയും യാത്രക്ക് ഉണ്ട്

Sharing is caring!