മലപ്പുറത്തുകാരന്‍ അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറത്തുകാരന്‍  അബുദാബിയില്‍  ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറത്തുകാരന്‍ അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറാക്കരയിലെ കല്ലാര്‍മംഗലം ചേലക്കുത്ത് അനസ് ഇസ്ഹാഖ് (30) ആണ് മരിച്ചത്. അബുദാബി ബനിയാസില്‍ ഷഹീന്‍ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് ബാര്‍ബര്‍ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു
അനസ്. ബനിയാസ് കെ എം സി സി പ്രവര്‍ത്തകനും, അബുദാബി കെഎംസിസി കെയര്‍ മെമ്പറുമാണ്. 11 വര്‍ഷം മുമ്പാണ് അനസ് ആദ്യമായി അബുദാബിയിലെത്തിയത്. ഷഖീബ് മാടായിയുടെ നേതൃത്വത്തില്‍ ബനിയാസ് കെ എം സി സി പ്രവര്‍ത്തകരാണ് മയ്യിത്ത് നാട്ടിലയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ജനാസ നാട്ടിലെത്തിക്കുമെന്ന് ബനിയാസ് കെഎംസിസി ഭാരവാഹികളായ മുഹമ്മദുണ്ണി തൃക്കണാപുരം (ജനറല്‍ സെക്രട്ടറി) ഷഫീഖ് കട്ടുപ്പാറ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. ഇസ്ഹാഖ്, സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ ഷഹര്‍ബാന്‍. സെന്‍സ ഫാത്തിമ, ഷൈഹ ഫാത്തിമ മക്കളും അന്‍സാര്‍ (ഖല്‍ബ,ഫുജൈറ) സുഹൈല എടക്കുളം സഹോദരങ്ങളുമാണ്.

Sharing is caring!