മലപ്പുറം തിരൂരില്‍ ബസ്സില്‍ വെച്ച് യാത്രക്കാരിയുടെ കുഞ്ഞിന്റെ സ്വര്‍ണ്ണ പാദസരം പൊട്ടിച്ച് കടന്ന യുവതി പിടിയില്‍

മലപ്പുറം തിരൂരില്‍ ബസ്സില്‍ വെച്ച് യാത്രക്കാരിയുടെ  കുഞ്ഞിന്റെ സ്വര്‍ണ്ണ  പാദസരം പൊട്ടിച്ച്  കടന്ന യുവതി പിടിയില്‍

മലപ്പുറം: മലപ്പുറം തിരൂരില്‍ ബസ്സില്‍ വെച്ച് യാത്രക്കാരിയുടെ കുഞ്ഞിന്റെ സ്വര്‍ണ്ണ പാദസരം പൊട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പൊള്ളാച്ചി സ്വദേശിനി സുമതയെ(27) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് യുവതിയും കുഞ്ഞും തിരൂരില്‍ നിന്ന് ബസ് കയറി യാത്ര ചെയ്യവേ പോലീസ് ലൈന്‍ എത്തിയപ്പോഴാണ് പാദസരം മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.
ഉടനെ പോലീസിനെ വിവരം അറിയിച്ചതില്‍ പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ ആഭരണം സഹിതം കസ്റ്റഡിയിലെടുക്കു കയായിരുന്നു. മുന്‍പും സമാനമായ മോഷണം നടന്നതില്‍ യുവതിക്കുള്ള പങ്ക് അന്വേഷിച്ചു വരുന്നതായി തിരൂര്‍ സി.ഐ പറഞ്ഞു.
മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സമാനമായ മോഷണ ശ്രമങ്ങള്‍ നേരത്തെയും മേഖലയില്‍ഉണ്ടായിട്ടുണ്ട്.

Sharing is caring!