മലപ്പുറം ചേലേമ്പ്രയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന്് പതിനായിരം പാക്കറ്റ് ഹാന്‍സ് പിടികൂടി

മലപ്പുറം ചേലേമ്പ്രയിലെ  വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന്്  പതിനായിരം പാക്കറ്റ് ഹാന്‍സ്  പിടികൂടി

മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വന്‍തോതില്‍ ഹാന്‍സ് വില്‍പ്പന നടത്തുന്ന ആളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചേലേമ്പ്രയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലെടുത്തത്് പതിനായിരം പാക്കറ്റ് ഹാന്‍സ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വന്‍തോതില്‍ ഹാന്‍സ് വില്‍പ്പന നടത്തുന്ന ആളെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ചേലേമ്പ്ര പുല്ലുംകുന്നിലെ വാടക വീട്ടില്‍ നിന്ന് 10000 പാക്കറ്റ് ഹാന്‍സ് ശേഖരം വെള്ളിയാഴ്ച പിടികൂടുകയായിരുന്നു. വിപണിയില്‍ 50 രൂപക്ക് വില്‍ക്കുന്ന 10000 പാക്കറ്റ് ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ ചേലേമ്പ്ര പുല്ലുംകുന്നിലെ പറമ്പില്‍ സജിത്ത് കുമാറിനെയാണ് തേഞ്ഞിപ്പലം എസ് ഐ രജ്ഞിത്ത് നരേന്ദ്രന്റെ നേത്യത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്ത്. ഹാന്‍സ് വില്‍പ്പനക്ക് ഉപയോഗി്ച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വാടക വീട്ടിലെ മുറിയിലും കാറിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ് ശേഖരം. മംഗലാപുരത്ത് നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ഹാന്‍സ് ബീഡി, സിഗരറ്റ് വില്‍പ്പനയുടെ മറവില്‍ ഇയാള്‍ കോഴിക്കോട്, മലപ്പുറം ജില്ലയിലെ പലയിടങ്ങളിലായി വ്യാപകമായി വില്‍പ്പന നടത്തി വരികയായിരുന്നു. ഇരുജില്ലകളിലെയും സ്‌കൂള്‍ കോളജ് പരിസരങ്ങളിലെ പല കടകളിലും ഹാന്‍സ് എത്തിച്ചുനല്‍കിയിരുന്നത് സജിത്ത് കുമാറാണെന്ന് പോലീസ് പറഞ്ഞു. അതിരാവിലെ ഹാന്‍സുമായി കച്ചവടത്തിന് ഇറങ്ങുന്ന ഇയാള്‍ പകല്‍ 10 ത്തോടെ വില്‍പ്പന അവസാനിപ്പിക്കും. തന്ത്രപരമായ വില്‍പ്പനയിലൂടെ ഏറെക്കാലമായി ഇയാള്‍ പണം സമ്പാദിച്ചതായാണ് വിവരം. ഹാന്‍സ് എത്തിച്ചുനല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി തേഞ്ഞിപ്പലം പോലീസ് പറഞ്ഞു.

Sharing is caring!