തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്് സമീപം യുവാവിന്റെ ജീര്‍ണിച്ച ജഡം

തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്് സമീപം യുവാവിന്റെ ജീര്‍ണിച്ച ജഡം

തിരൂര്‍ -തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍പാളത്തിനരികില്‍ യുവാവിന്റെ ജീര്‍ണിച്ച ജഡം കണ്ടെത്തി. റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍ ദൂരത്തില്‍ പൂക്കയില്‍ റോഡില്‍ റെയില്‍വേ സബ് സ്റ്റേഷന് മുന്‍ വശത്താണ് ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കം തോന്നിക്കും’.തിരൂര്‍ റെയില്‍വേ ആര്‍ പി എഫ് എസ് ഐ കെ.എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മുതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ തല പൂര്‍ണ്ണമായും പൊട്ടി തകര്‍ന്നിട്ടുണ്ട്.ഒരു കാലും മുറിഞ്ഞു മാറിയ നിലയിലാണ് ‘ ട്രയിന്‍ തട്ടിയതാണോ ട്രയിനില്‍ നിന്നു. വീണതാണോ എന്ന് അന്വേഷിക്കുന്നതായി ആര്‍ പി എഫ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.

Sharing is caring!