ആവേശമായി മലപ്പുറം മണ്ഡലം യൂത്ത് ലീഗ് ഫുട്ബോൾ ടൂർണമെന്റ്

ആവേശമായി മലപ്പുറം മണ്ഡലം യൂത്ത് ലീഗ് ഫുട്ബോൾ ടൂർണമെന്റ്

മലപ്പുറം: ഖത്തർ ഫുട്ബോൾ വേവ് എന്ന നാമകരണത്തിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ആവേശമായി. സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ അർജന്റീന ബ്രസീൽ ഫാൻസ് ടീമായി മത്സരത്തിന് തുടക്കമായി. മലപ്പുറം മുനിസിപ്പാലിറ്റി, കോഡൂർ , പൂക്കോട്ടൂർ , മൊറയൂർ, ആനക്കയം, പുൽപ്പറ്റ പഞ്ചായത്തുകളും നിയോജക മണ്ഡലം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ തമ്മിലും നടന്ന മത്സരത്തിൽ മലപ്പുറം മുനിസിപ്പാലിറ്റി ജേതാക്കളായി, മൊറയൂർ പഞ്ചായത്ത് റണ്ണേസുമായി . ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആരവത്തോടൊപ്പം സൗഹൃദത്തിന്റെ പ്രകടനം കൂടി ആയി മാറി ടൂർണ്ണമെന്റ്. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് , ട്രഷറർ ഇസ്മാഈൽ വയനാട് തുടങ്ങി സംസ്ഥാന ,ജില്ല നേതാക്കളും മുസ് ലിം ലീഗ് ലീഗ് മണ്ഡലം, മുനിസിപ്പൽ നേതാക്കളും എം.എസ്.എഫ് ദേശീയ സംസ്ഥാന, ജില്ലാ നേതാക്കളും ടൂർണമെന്റിന്റെ ഭാഗമായി. വിജയികളെ- സമാപന ചടങ്ങിൽ ആദരിച്ചു.

Sharing is caring!