ലോക കപ്പ് ഫുട്ബോള്‍:വോളണ്ടിയര്‍മാരെ നിയന്ത്രിക്കുന്നത് മലപ്പുറം സ്വദേശി
![ലോക കപ്പ് ഫുട്ബോള്‍:വോളണ്ടിയര്‍മാരെ നിയന്ത്രിക്കുന്നത് മലപ്പുറം സ്വദേശി](https://cdn.statically.io/img/malappuramlife.com/wp-content/uploads/2022/11/eda.jpg)
എടപ്പാള്‍:ഖത്തറില്‍ വച്ച് നടക്കുന്ന ഫിഫ 2022 ഫുട്ബോള്‍ ലോകകപ്പ് മാമാങ്കത്തില്‍ കാണികളെ നിയന്ത്രിക്കുന്ന വോളന്റീര്‍മാരുടെ ലീഡറായി മലപ്പുറം എടപ്പാള്‍ സ്വദേശിയായ റഷീദ് മാണൂര്‍.സെമി ഫൈനല്‍,ഫൈനല്‍ തുടങ്ങി പത്തോളം ടൂര്‍ണമെന്റുകള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.ഈ ലോക കപ്പിലേക്കുള്ള വോളന്റീര്‍മാരെ ഇന്റര്‍വ്യൂ ചെയ്തിരുന്ന 600 അംഗ പയനീര്‍ വോളന്റീര്‍മാരിലും ഇദേഹം ഉണ്ടായിരുന്നു.ഫിഫ ഫിഫ ക്ലബ് വേള്‍ഡ് കപ്പ്,ഫിഫ അറബ് കപ്പ്,അമീര്‍ കപ്പ്, ഐ.എ.എ.എഫ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ് തുടങ്ങി ഒട്ടനവധി കായിക പരിപാടികളില്‍ എസ്.പി.എസ് ടീം ലീഡര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഖത്തറിലെ മലയാളി വോളന്റീര്‍മാരുടെ കൂട്ടയ്മയായ ഖത്തര്‍ മല്ലു വോളന്റീര്‍സ് എന്ന ഗ്രൂപ്പിന്റെ കാര്യനിര്‍വ്വാഹക സംഘത്തിലെ അംഗം കൂടി ആണ് ഇദേഹം.ഖത്തറിലെ സാമൂഹിക സേവന രംഗത്തെ നിറ സാനിദ്ധ്യമായ റഷീദ്,പ്രവാസികളുടെ സംഘടനയായ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയാണ്.2008 മുതല്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുന്ന ഇദേഹം പ്രവാസ മേഖലയിലെ വിവിധ കൂട്ടായ്മകളുടെ മുന്‍ നിര സംഘാടകന്‍ കൂടിയാണ്.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]