ആയുർവേദ ചികിത്സയ്ക്കായി മുൻരാഷ്ട്രപതി പ്രതിഭാ പാട്ടീൽ കോട്ടയ്ക്കലിൽ

ആയുർവേദ ചികിത്സയ്ക്കായി മുൻരാഷ്ട്രപതി പ്രതിഭാ പാട്ടീൽ കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ: രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സയ്ക്കായി മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലും കുടുംബവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തി. ഇന്നലെ രാത്രി 8.45 നാണ് കോട്ടയ്ക്കലെത്തിയത്. മുൻ രാഷ്ട്രപതിക്കൊപ്പം അവരുടെ ഭർത്താവ് ഡോ.ഡി.ആർ ഷെഖാവത്ത്, മകൻ രാജേന്ദ്ര സിംഗ് ഷെഖാവത്ത്, മകൾ ജ്യോതി റാഥോർ എന്നിവരും എത്തിയിട്ടുണ്ട്. മുൻരാഷ്ട്രപതിയെ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പി.എം. വാരിയർ, സി.ഇ.ഒ ജി.സി. ഗോപാലപിള്ള, അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ.കെ.മുരളീധരൻ, ട്രസ്റ്റ് ബോർഡ് അംഗം കെ. ആർ. അജയ്, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ.കെ.വി.രാജഗോപാൽ, ചീഫ് ക്ലിനിക്കൽ റിസർച്ച് ഡോ.പി.ആർ.രമേഷ്, മെറ്റീരിയൽസ് മാനേജർ ശൈലജ മാധവൻകുട്ടി, സീനിയർ മാനേജർ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രീത വാര്യർ, പി.ആർ.ഒ എം.ടി. രാമകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Sharing is caring!