വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശയാത്ര : യുവതിയുടെ ജാമ്യാപേക്ഷ തള്ളി

വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശയാത്ര : യുവതിയുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്തതിന് എയര്‍പ്പോര്‍ട്ട് അധികൃതര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കര്‍ണ്ണാടക ബംഗലൂരു ഗോട്ടിഗെരെ സ്വദേശി മംഗള്‍ ബഹാദൂര്‍ ശര്‍മയുടെ മകള്‍ അനിത ശര്‍മ(26) ആണ് റിമാന്റില്‍ കഴിയുന്നത്. വ്യാജരേഖയുണ്ടാക്കി ബാംഗ്ലൂര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് തരപ്പെടുത്തിയ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് പോയ യുവതി ഇക്കഴിഞ്ഞ 30ന് പുലര്‍ച്ചെ നാലുമണിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. മഞ്ചേരി സിജെഎം കോടതിയുടെ ചുമതലയുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് യുവതിയെ റിമാന്റ് ചെയ്തത്.

Sharing is caring!