ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് മലപ്പുറത്തെ പ്രാദേശിക ഫുട്‌ബോള്‍ താരം മരിച്ചു

ബൈക്കും ട്രാവലറും  കൂട്ടിയിടിച്ച് മലപ്പുറത്തെ പ്രാദേശിക ഫുട്‌ബോള്‍ താരം  മരിച്ചു

മലപ്പുറം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് മലപ്പുറം അരീക്കോട്ടെ പ്രാദേശിക ഫുട്‌ബോള്‍ താരം മരിച്ചു. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മലപ്പുറം ചെങ്ങര സ്വദേശി അറഞ്ഞിക്കല്‍ വീട്ടില്‍ അബ്ദുറഹീമിന്റെ മകന്‍ ജുനൈദാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ അരീക്കോട് മഞ്ചേരി റോഡിലെ കാരാപറമ്പിന് അടുത്താണു വെച്ചാണ് അപകടം നടന്നത്.
മഞ്ചേരിയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്നു യുവാവ്. അരീക്കോടുനിന്നും വരികയായിരുന്ന ട്രാവലറും മഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ജുനൈദിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാരാണികുളം വളവില്‍ വെച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ റോഡില്‍ മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ജുനൈദിനെ മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സ്ഥാപനം അടച്ച് വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. റോഡില്‍ ട്രാവലര്‍ മറിഞ്ഞതോടെ പാതയില്‍ മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടര്‍ന്ന് വാഹനങ്ങള്‍ മറ്റു വഴിയിലൂടെ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ശേഷം് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാഹനം റോഡില്‍ നിന്നും മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നാട്ടിലെ സജീവ സാന്നിധ്യമായിരുന്ന ജുനൈദ് പ്രാദേശിക ഫുട്‌ബോള്‍ താരം കൂടിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. മാതാവ്:നഷീദ. സഹോദരങ്ങള്‍: ദില്‍ഷാദ്, അഷ്മില്‍.

Sharing is caring!