മലപ്പുറത്തെ 13കാരിയെ പീഡിപ്പിച്ച മുങ്ങിയ പ്രതിയെ ബംഗളൂരുവില്‍വെച്ച് പിടികൂടി

മലപ്പുറം: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച മുങ്ങിയ പ്രതിയെ ബംഗളൂരുവില്‍വെച്ച് പിടികൂടി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ സഗീഷിനെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. ഒരു വര്‍ഷം മുന്‍പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 150 ഓളം മൊബൈല്‍ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതി കര്‍ണ്ണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബംഗളൂരുവില്‍ വെച്ച് പിടികൂടിയത്. അഡീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബൈര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അമര്‍നാഥ്, ലക്ഷ്മണന്, ജോഷി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]