മഞ്ചേരിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

മഞ്ചേരിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

മഞ്ചേരി: വയനാട് സ്വദേശിയായ യുവാവ് മഞ്ചേരിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വയനാട് അച്ചൂര്‍ ആറാം മൈല്‍ ചെറിയ കച്ചേരി വീട്ടില്‍ മുസ്തഫ-ആസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് മുഹ്സിന്‍ (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇന്ത്യന്‍ മാളിനു പിറകിലെ വാടക വീട്ടില്‍ ഭാര്യയോടൊത്ത് താമസിച്ചു വരികയായിരുന്നു. വീട്ടിലെ ഓട്ടോമാറ്റിക്ക് മോട്ടോറില്‍ നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ: ഫാരിസ.
സഹോദരങ്ങള്‍: മുബഷിര്‍, മുഹ്സിന.

Sharing is caring!