തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നു. കേസുകളെല്ലാം വ്യാജം. സത്യം തെളിയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വി.പി.നുസ്‌റത്ത്

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നു. കേസുകളെല്ലാം വ്യാജം. സത്യം തെളിയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും  വി.പി.നുസ്‌റത്ത്

മലപ്പുറം: തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നും തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകളെല്ലാം വ്യാജമാണെന്നും . സത്യം തെളിയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വി.പി.നുസ്‌റത്ത്.
നിരവധി പേരില്‍ നിന്നും പണം തട്ടിയതായി ആരോപിച്ചാണ് ഒരുകൂട്ടംപേര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കാത്തതെന്നും ഡി.വൈ.എസ്.പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടാന്‍ ശ്രമിക്കുകയാണെന്നും കണ്ണൂര്‍ സ്വദേശി വി.പി. നുസ്രത്ത് പറഞ്ഞു.
സത്യംതെളിയിക്കാന്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും ആരുടേയും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും നുസ്റത്ത് പറഞ്ഞു. ഇതിനായി യഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതിയെ സമീപിക്കും. തന്റെ മൊഴിപോലും രേഖപ്പെടുത്തായൊണ് തനിക്കെതിരെയുള്ള മുഴുവന്‍കേസുകളും രജിസ്റ്റര്‍ചെയ്തത്. കാടാമ്പുഴ കേസില്‍ വ്യാജ രേഖഹാജരാക്കിയാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഡി.വൈ.എസ്.പിയുടെ പേരും പറഞ്ഞ് വിവാഹം മുടക്കാനാണ് ഇവരുടെ ശ്രമം. മലപ്പുറത്ത് രജിസ്റ്റര്‍ചെയ്ത കേസില്‍ തട്ടിപ്പുകേസുണ്ടെന്ന് പറഞ്ഞ് കേസ് നല്‍കി വിവാഹം മുടക്കും എന്നുള്‍പ്പെടെ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ിവര്‍ 5.70ലക്ഷം രൂപ തട്ടിയെടുത്തു. ഇതിന് ശേഷം വീണ്ടും 2.30ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടു. തനിക്കെതിരെ നടക്കുന്ന ഇത്തരം തട്ടിപ്പില്‍
നീതിലഭിക്കുംവരെ പോരാടും. തനിക്കെതിരെയുള്ള പരാതിക്കാരിയുടേയും ബന്ധുക്കളുടേയും അക്കൗണ്ടുകളും പരിശോധിക്കുകയും, കേസില്‍ ഇടപെട്ട് പണം വാങ്ങിനല്‍കിയ മധ്യസ്തരുടേയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്താല്‍ തട്ടിപ്പിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ കഴിയും. മലപ്പുറം പോലീസ് ഇതുസംബന്ധിച്ചു അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല.
തനിക്കെതിരെ മഞ്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത മറ്റൊരു കേസില്‍ 1.2000 രൂപ നല്‍കിയ വ്യക്തിക്ക് ആറുലക്ഷം രൂപയുടെ സ്വര്‍ണം തിരൂര്‍ ബ്യൂട്ടിമാര്‍ക്ക് ജ്വല്ലറില്‍ നിന്നും വാങ്ങി നല്‍കിയിരുന്നു. പരാതിക്കാരന്റെ മകള്‍ക്കാണ് നല്‍കിയിരുന്നത്. ഇത് ഇവര്‍ വീട്ടില്‍എത്തി കൈപ്പറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ സ്വര്‍ണത്തിന്റെ പണം തിരിച്ചുചോദിച്ചതിലുള്ള വൈരാഗ്യമാണ് കേസ് നല്‍കാനുണ്ടായ കാരണം. നിലവില്‍ ഈ കേസുകള്‍ അല്ലാതെ ആരോപണ വിധേയര്‍ ഉന്നയിക്കുന്ന മറ്റൊരു നിലവില്‍ പരാതിക്കാരിയുടെ പേരില്‍ അന്വേഷണാവസ്ഥയില്‍ ഇല്ലെന്നും
മറിച്ചുള്ളതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും നുസ്റത്ത് പറഞ്ഞു. മഞ്ചേരിയിലെ കേസ് ജ്യൂറി സെക്ഷന്‍ അല്ലാതെ സ്വാധീനമുളള സ്ഥലത്താണ് ഇവര്‍ കള്ളപ്പരാതി നല്‍കി എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.നിരവധികേസുകള്‍ തുമ്പുണ്ടാക്കിയ പ്രഗല്‍ഭനായ ഡി.വൈ.എസ്.പി.യെ അപമാനിക്കാന്‍വേണ്ടിയാണ് അദ്ദേഹത്തിന്റെ പേര് കേസില്‍ വലിച്ചഴക്കുന്നതെന്നും നുസ്റത്ത് പറഞ്ഞു. അദ്ദേഹം കേസുകളില്‍ ഒന്നില്‍പോലും ഇടപെടുകയോ ചോദിക്കുയോചെയ്തിട്ടില്ല. മേല്‍പറഞ്ഞ
ഈകേസുകല്ലൊം 2019-20 വര്‍ഷങ്ങളില്‍ നടന്നതാണ്.
ഇത് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അറിയാന്‍കഴിയുമെന്നും ഇവര്‍ പറഞ്ഞു.ഡി.വൈ.എസ്.പിയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പ് ഉറപ്പിച്ചതോടെയാണ് ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ സംഘം ഇറങ്ങിയിട്ടുളളതെന്നും ഔദ്യോഗിക വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും നുസൃത്ത് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ മുന്‍ഭര്‍ത്താവായ സിബിയുടെ സഹായം ഉണ്ടെന്നും യുവതി ആരോപിച്ചു.
നിരവധി പേരില്‍ നിന്നും പണം തട്ടിയകേസിലെ പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പണംനഷ്ടപ്പെട്ടവരെന്ന് പറഞ്ഞ് രംഗത്തുവന്ന ചിലര്‍ ഇന്നലെ മലപ്പുറത്ത് പത്രസമ്മേളനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിയ വ്യക്തികളാണ് തന്നെ വിടാതെ പിന്തുടരുന്നതെന്നും കള്ളക്കേസുകള്‍ക്ക് പിന്നില്‍ ഇവരാണെന്നും നുസൃത്ത് ആരോപിച്ചു.

Sharing is caring!