കോളജ് ഇലക്ഷനില്‍ വിജയിച്ച മലപ്പുറത്തെ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു

കോളജ് ഇലക്ഷനില്‍ വിജയിച്ച മലപ്പുറത്തെ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന കോളേജ് ഇലക്ഷനിലൂടെഫൈന്‍ ആര്‍ട്ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ഥിബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവിലെ
കിണറ്റിങ്ങല്‍തൊടി
ഹസീബുദ്ദീന്‍ (19)നാണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം ഹസീബുദ്ദീന്‍ ഓടിച്ച ബൈക്കുംമറ്റൊരു ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
തിരൂര്‍ക്കാട് നസ്റ കോളേജിലെ ബിഎഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ചൊവ്വാഴ്ച നടന്ന കോളേജ് തിരഞ്ഞെടുപ്പില്‍ യൂഡിഎസ്എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ഫൈന്‍ ആര്‍ട്ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയാഘേഷങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ഹസീബ്പൊതുപ്രവര്‍ത്തകനുംഅങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് അംഗവുമാണ്.
പിതാവ്:കിണറ്റിങ്ങല്‍തൊടി ഹംസ.മാതാവ്:കോരിയാട്ടില്‍ഹബീബ (ചേരിയം).
സഹോദരങ്ങള്‍ :ഹാഷിം, അര്‍ഷിദ

Sharing is caring!