ഭിന്നശേഷിയുള്ള പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി: ഭിന്നശേഷിയുള്ള പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത 63കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. ചേലേമ്പ്ര പോറോല്‍ കാരായില്‍ ദാസന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 സെപ്തബര്‍ രണ്ടിനാണ് സംഭവം. സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടിക്കെത്തിയ കുട്ടി ഭക്ഷണം കഴിക്കാനായി എത്തിയ ഹോട്ടലിന് പിറകിലേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സെപ്തംബര്‍ 15നും സമാനമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 26ന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]