അഭിഭാഷക ചമഞ്ഞ് നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലെ പ്രതി വി പി നുസ്രത്ത് ഡിവൈഎസ്പിയുടെ ഭാര്യയാണെന്ന് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ

അഭിഭാഷക ചമഞ്ഞ് നിരവധി പേരില്‍  നിന്നായി കോടികള്‍ തട്ടിയ കേസിലെ  പ്രതി വി പി നുസ്രത്ത് ഡിവൈഎസ്പിയുടെ  ഭാര്യയാണെന്ന് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ

മലപ്പുറം: അഭിഭാഷക ചമഞ്ഞ് നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലെ പ്രതി വി പി നുസ്രത്ത് ഡിവൈഎസ്പിയുടെ ഭാര്യയാണെന്ന് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ പതിനഞ്ചോളം എഫ്‌ഐആര്‍ ഉണ്ടെന്നും കൂട്ടായ്മ മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും തട്ടിപ്പിരയായവര്‍ ആരോപിക്കുന്നു. നുസ്രത്തിന്റെയും ഡിവൈഎസ്പിയുടെയും വിവാഹ ഫോട്ടോ തട്ടിപ്പിനിരയായവര്‍ പുറത്തുവിട്ടു.പല തട്ടിപ്പുകള്‍ക്കും ഡിവൈഎസ്പിയുടെ സഹായമുണ്ടായതായി ആരോപണം ഉണ്ടായിരുന്നു. പ്രതിക്കെതിരെ പല കേസുകളിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ കോടതിയില്‍ പല കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഉപാധികളോടെ ജാമ്യം ലഭിച്ചു. എന്നാല്‍ ജാമ്യവ്യവസ്ഥകള്‍ ഒന്നും തന്നെ ഇവര്‍ പാലിക്കാത്തതുകൊണ്ട് ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ വേണ്ടി കോടതി ഉത്തരവിട്ടിരുന്നു. കാടാമ്പുഴ പോലീസ്, താനൂര്‍ ഡിവൈഎസ്പി, മലപ്പുറം എസ്പി എന്നിവര്‍ക്കൊക്കെ കോടതിയില്‍ നിന്നും നോട്ടീസ് പോയതാണ്. ഇത്ര കാലമായിട്ടും ഇവരെ പിടിക്കാന്‍ കഴിയാത്തത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്കുള്ള ബന്ധമാണ്’- കൂട്ടായ്മ ആരോപിക്കുന്നു.ഡിവൈഎസ്പിയുടെ തണലില്‍ ഇവര്‍ കേരളത്തില്‍ ഉടനീളം വിലസി നടക്കുകയാണ്. എത്രയും പെട്ടെന്ന് ഇവരെ പിടികൂടാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ആദ്യ ഭര്‍ത്താവുമായുള്ള വിവാഹബന്ധം നുസ്രത്ത് വേര്‍പ്പെടുത്തിയിട്ടില്ല. തിരൂര്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള ഒരു സ്ത്രീയെയാണ് ഉദ്യോഗസ്ഥന്‍ വിവാഹം കഴിച്ചിട്ടുള്ളത്. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉദ്യോഗസ്ഥന് കൈമാറുകയാണെന്നുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും തട്ടിപ്പിനിരയായവര്‍ ആവശ്യപ്പെട്ടു.സാധാരണക്കാരന് ഇവിടെ ഒരു നീതിയും ലഭിക്കാത്ത സാഹചര്യമാണ് കണ്ടുവരുന്നത്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടണം. പ്രതിയെ കാണുന്നില്ലെന്ന് പറഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുമ്പോഴും പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി വീണ്ടും സമാനമായ തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ കണ്‍വീനര്‍ കെ അഷ്‌റഫ്, ഭാരവാഹികളായ മോഹനന്‍ പനങ്ങാത്തൊടി, ബാലചന്ദ്രന്‍ ചെനക്ക പറമ്പില്‍, കമറുന്നിസ കോടിയില്‍, അച്യുതന്‍ ചട്ടിപ്പറമ്പ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!