മലപ്പുറം ഓമച്ചുപ്പുഴയിലെ 56കാരന്‍ റിയാദില്‍ മരിച്ചു

മലപ്പുറം ഓമച്ചുപ്പുഴയിലെ 56കാരന്‍ റിയാദില്‍ മരിച്ചു

താനൂര്‍: ഓമച്ചപുഴ ഞാറകടവത്ത് വീട്ടില്‍ അഹ്മദ് എന്ന മാനുപ്പ (56) റിയാദില്‍ നിര്യാതനായി. റിയാദിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. സ്‌പോണ്‍സറുടെ വീട്ടിലെ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ മമ്മദ്. മാതാവ്: അവ്വ ഉമ്മ. ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ് നുഹ്, മാനുല്‍ ശിബ്ലു, ദില്‍ഷാ ഷിബില, ഫിന്‍ഷാ ഷിബില. കുടുംബത്തിന്റെ സാമ്പത്തിക പ്രയാസംമൂലം പരേതന്റെ ജനാസ സൗദിയില്‍ മറവ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഐ സി എഫിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജനാസ നാട്ടിലെത്തിച്ച് ഓമച്ചപ്പുഴ താഴെപള്ളിയില്‍ മറവ് ചെയ്യും. പ്രമുഖ റിയാദ് വ്യവസായി ഓമച്ചപ്പുഴ സമീര്‍ ഹാജിയാണ് അനുബന്ധ ചെലവുകള്‍ വഹിക്കുന്നത്.

Sharing is caring!