ആദിവാസിയെ കുട്ടിയെ ഉപയോഗിച്ച് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരിച്ചു

ആദിവാസിയെ കുട്ടിയെ ഉപയോഗിച്ച് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരിച്ചു

മലപ്പുറം: നിലമ്പൂരിലെ ആദിവാസി കുഞ്ഞിനെകൊണ്ട് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച
മിത്ര ജ്യോതി ട്രൈബല്‍ ഡെവലപ്‌മെന്റ്  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജ്മല്‍ കോലോത്ത് അറസ്റ്റില്‍. പ്രതി നേരത്തെയും ആദിവസികളെ ദുരുപയോഗംചെയ്തതായും, വിവിധ തട്ടിപ്പുകേസുകളില്‍ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ‘മാവോയിസ്റ്റ് ആവണം, മാവോയിസ്റ്റ് ആയാലാണ് കൂടുതല്‍ ഗുണങ്ങളെന്നും” എന്നിട്ട് നിന്റെ വീട്ടുകാരെയും കോളനിക്കാരെയും മാവോയിസ്റ്റിലേക്ക് ചേര്‍ക്കണം” എന്ന്
ആദിവാസിയെ കുട്ടിയെ കൊണ്ട് വീഡിയോ ചിത്രീകരിച്ച്  സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് നിലമ്പൂര്‍ മേഖലയിലെ ട്രൈബല്‍ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിത്ര ജ്യോതി ട്രൈബല്‍ ഡെവലപ്‌മെന്റ്  ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സംഘടനയുടെ ചെയര്‍മാനായ മഞ്ചേരി മേലാക്കം സ്വദേശി കോലോത്തും തൊടിക അജ്മലിനെ്  നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ അബ്രഹാം അറസ്റ്റ് ചെയ്തത്.  2015-ല്‍ ഡോക്ടര്‍ ഹരിപ്രിയ.എം (പ്രൊഫസര്‍ എന്‍.എസ്.എസ്. കോളേജ് മഞ്ചേരി) എന്നിവര്‍ ചെയര്‍പേഴ്‌സണായും, കോലോത്തുംതൊടിക അജ്മല്‍. എന്നയാള്‍ സെക്രട്ടറിയായും, രമണി ടീച്ചര്‍ മുണ്ടേരി ട്രഷറര്‍ ആയും ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ 2015 ല്‍ കേരള സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് ആണ് സംഘടന പ്രവര്‍ത്തിച്ചുവന്നിരുന്നത്.  സംഘടന തുടങ്ങിയ സമയത്ത് എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളെയും മറ്റും സംഘടിപ്പിച്ച് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും, റോഡ് സൈഡുകളിലെ മാലിന്യങ്ങളും മറ്റും ശേഖരിച്ച് മറ്റു ജനകീയ പരിപാടികള്‍ നടത്തിയും ജനശ്രദ്ധ പിടിച്ചു  പറ്റുകയും ചെയ്തിരുന്നു. അജ്മല്‍  പോലീസ് ഉദ്യോഗസ്ഥനായി  ആള്‍മാറാട്ടം നടത്തി പണം തട്ടിയ  കേസ്സിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റു കമ്മറ്റി അംഗങ്ങളെല്ലാം സ്വയം ഒഴിഞ്ഞ് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് 2018-ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ വിവിധ ആദിവാസി ഊരുകളില്‍ അജ്മലിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി വിതരണം നടത്തുകയും ചെയ്ത് ആദിവാസികളുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കുകയും ചെയ്തിരുന്നു. 2018-19 ല്‍ അജ്മല്‍ കെ.ടി മിത്രജോതിയുടെ ചെയര്‍മാനായും, തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയും വക്കീലും ആയ അഡ്വ.് ഹിബ ഖാലിദ് ട്രഷറര്‍ ആയും, രമണി ടീച്ചര്‍ മുണ്ടേരി , അനീഷ് വെണ്ടക്കുംപൊയില്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമായി മിത്രജ്യോതിയുടെ പ്രവര്‍ത്തനം തുടര്‍ന്നു പോന്നിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അനീഷ് പിന്നീട് ഇതിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും മാറിയതായി അറിയാന്‍ കഴിഞ്ഞുവെന്ന് പോലീസ് പറയുന്നു.. അജ്മലിന്റെ പേരില്‍ എടക്കര, അരീക്കോട്, കുറ്റിപ്പുറം, മഞ്ചേരി എന്നീ പോലീസ് സ്റ്റേഷനില്‍ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കാര്യത്തിനും മറ്റും  ക്രമിനല്‍ കേസ്സുകള്‍ നിലവിലുണ്ട്. ആദിവാസികളെ ഭീഷണിപ്പെടുത്തിയ കാര്യത്തിന് അഗളി പോലീസ് സ്റ്റേഷനിലും കേസ്സ് നിലവിലുണ്ട്. ഈ കേസ്സില്‍ ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. യുട്യൂബിലും ഫേസ്ബുക്കിലും ആദിവാസികളെ ആദിവാസി കുട്ടികളെയും അവരുടെ ജീവിതത്തെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹം വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
ഈയിടെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ‘ നാട് അറിയാത്ത കാട് അറിയുന്ന ജീവിതങ്ങള്‍ ‘ എന്ന ഡോക്യുമെന്ററിയില്‍ നിലമ്പൂരിലെ ആദിവാസി കോളനിയിലുള്ള ബാലനെ കൊണ്ട് ‘തനിക്ക് ഒന്നുകില്‍ പോലീസ് ആവണം, അല്ലെങ്കില്‍ മാവോയിസ്റ്റ് ആവണം’എന്ന തരത്തില്‍ പറയിപ്പിക്കുന്നുണ്ട്. ഇത് ഇദ്ദേഹം കുട്ടിയെ കൊണ്ട് മനപ്പൂര്‍വ്വം പറയിപ്പിച്ച കാര്യത്തിന് നിലമ്പൂര്‍ പോലീസ് കേസ്സെടുത്ത് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ അബ്രഹാം അന്വേഷണം നടത്തി വരവെയാണ് അജ്മല്‍ കോലോത്ത് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ പാലക്കാട് ജയിലിലാണ്. മിത്രജ്യോതി ട്രൈബല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒസംഘടനയുടെ പേരില്‍ ആദിവാസി മേഖലയെ മറയാക്കി പണം തട്ടുകയാണ്  ഇദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.. ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം  പ്രവര്‍ത്തനങ്ങളെ കുറിച്ചും , രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടിയെ കൂട്ടി കൊണ്ട് പോയി  വീഡിയോ ചിത്രീകരിച്ച  ചാനല്‍ പ്രവര്‍ത്തകരെ കുറിച്ചും  പോലീസ് അന്വേഷണം  നടത്തുന്നുണ്ട്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വെളിയംതോട്  ചാരംകുളം റോഡില്‍ വാടക കെട്ടിടത്തിലാണ് മിത്രജ്യോതി ട്രൈബല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ഓഫീസ്  പ്രവര്‍ത്തിച്ച് വരുന്നത്. സംഘടനയുടെ പേരിലുള്ള ഓമ്‌നി വാന്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘടനയെ കുറിച്ചും, ആദിവാസി മേഘലകളിലെ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ചും മലപ്പുറം ജില്ലാ പോലീസ് മേധാവി  സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍  അന്വേഷണം നടത്തി വരുന്നുണ്ട്.

Sharing is caring!