മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായതുകൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന പരാതിയുമായി മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍

മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായതുകൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന പരാതിയുമായി മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍

മലപ്പുറം: മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായതുകൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന പരാതിയുമായി മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍. ഇതു കാരണം ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം ഫേസ്ബുക്കില്‍ കുറിച്ചു.
”മലപ്പുറം ജില്ലയും സലീം എന്ന പേരും. എയര്‍പോര്‍ട്ടിലുള്ള ചിലര്‍ക്ക് പിടിക്കുന്നില്ല. പാസ്പോര്‍ട്ടിലെ പേരു നോക്കി പ്രത്യക സ്‌കാനിങ്. അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളു ..ഞാന്‍ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്” എന്നാണ് സലീമിന്റെ കുറിപ്പ്. സലീമിന്റെ കുറിപ്പിന് താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. 90 ശതമാനം പ്രവാസികളും അനുഭവിക്കുന്ന പ്രശ്‌നമാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.മാപ്പിളപ്പാട്ട് ഗാനങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രശസ്തനായ പാട്ടുകാരനാണ് സലീം. സലീം കോടത്തൂര്‍ പാടി അഭിനയിച്ച ഗാനങ്ങള്‍ ഹിറ്റായിരുന്നു.

ഗായകന്‍ സലീം കോടത്തൂരിനുണ്ടായ അനുഭവം ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍വൈഎല്‍

കൊച്ചി വിമാനത്താവളത്തില്‍ ഗായകന്‍ സലീം കോടത്തൂര്‍ നേരിട്ട ദുരനുഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് മുഖ്യമന്ത്രി, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അധികൃതര്‍, .മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പേരും ഊരും നോക്കി വിവേചനവും മാനസിക പീഡനവും നടത്തുന്നത് കടുത്ത നീതിനിഷേധമാണെന്നും ഇത്തരം പരാതികള്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങല്‍. ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി, ജനറല്‍ സെക്രട്ടറി ഷംസു പാലത്തിങ്ങല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദിഖ് ഉള്ളടകുന്ന്. എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. ജില്ലയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ഉദ്യോഗസ്ഥന്മാര്‍ വിമാനത്താവളങ്ങളില്‍ കൂടുന്നുണ്ട്. വംശീയ വര്‍ഗീയ വിദ്വേഷങ്ങള്‍ നടത്തുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ല, ഇത്തരക്കാരെ പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Sharing is caring!