മലപ്പുറം ചെരക്കാപ്പറമ്പില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം ചെരക്കാപ്പറമ്പില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം: മലപ്പുറം ചെരക്കാപ്പറമ്പില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. രാത്രിയില്‍ വീടിനു പുറത്തെ ശബ്ദംകേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ പുറത്തുരണ്ടുപേര്‍. ഇരുട്ടത്ത് മുഖം വ്യക്തമായില്ലെങ്കിലും ആരാണെന്ന് ചോദിച്ചപ്പോള്‍ കേള്‍ക്കാന്‍കൂട്ടാക്കാതെ ഇരുവരും ഓടി. മിന്നായംകാണും മുമ്പെ ഓടി ഒരാള്‍ വീടിന് സമീപത്തുള്ള ഉപയോഗിക്കാത്ത പൊട്ടക്കിണറ്റില്‍ വീണു മരിച്ചു. ഇന്നലെ രാത്രിയിലാണു സംഭവം. മലപ്പുറം ചെരക്കാപ്പറമ്പില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കിണറ്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെരക്കാപറമ്പ് പാറപ്പറമ്പ് മദ്രസയ്ക്ക് സമീപം ചെട്ടിയാന്‍തൊടി മുഹമ്മദ് രഹ്നാസിനെ(25) യാണ് സ്വകാര്യ വ്യക്തിയുടെ കണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിന്തല്‍മണ്ണ പാതായ്ക്കര പള്ളി റോഡിന് സമീപത്തെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴോടെ യുവാവ് കിണറില്‍ വീണതായി സമീപവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
രാത്രി പുറത്തു ശബ്ദം കിട്ടതോടെ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ നില്‍ക്കുന്നതായി കണ്ടത്. പൊതുവഴിപോലും ഇല്ലാത്ത സ്ഥലത്തു രണ്ടുപേര്‍ വന്നതുകണ്ടതോടെ വീട്ടുകാര്‍ ആരാണെന്നും ഇതുവഴി വഴിയില്ലെന്നും പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കും മുമ്പെ ഇരുവരും ഓടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നു വലിയ ശബ്ദം കേട്ടതോടെ ഒരാള്‍ കിണറ്റില്‍ വീണതായും സംശയിച്ചു. ഉപയോഗ ശൂന്യമായ കിണറ്റില്‍ കുറച്ചു വെള്ളവും ഉണ്ടായിരുന്നു. ഇതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ യുവാവിനെ കിണറ്റില്‍ കണ്ടെത്തുകയും അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കുകയുമായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച മൃതദേഹ പരിശോധനയ്ക്ക് ശേഷം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: റസിയ

 

Sharing is caring!