മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് മദ്യപിച്ച് പൊലീസിനെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് മദ്യപിച്ച് പൊലീസിനെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് മദ്യപിച്ച് പൊലീസിനെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍പിള്ളയാണ് പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും മദ്യലഹരിയില്‍ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍പിള്ളയാണ് മദ്യലഹരിയില്‍ വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് പൊലീസിനെതിരെ തെറിയഭിഷേകം നടത്തിയത്. ഒരാഴ്ച്ച മുന്‍പ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്നായിരുന്നു ബസ് സ്റ്റാന്‍ഡിലെ പരാക്രമം.
കയ്യില്‍ മദ്യക്കുപ്പിയുമായി ഇയാള്‍ പൊലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വേങ്ങര പൊലീസ് സ്വമധയാ കേസെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ അക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വേങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറവില്‍പ്പന നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് വേങ്ങപ സി.ഐ പറഞ്ഞു. കൂടാതെ മൂന്ന് കളവ് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ മധുസൂദനന്‍പിള്ള 35 വര്‍ഷമായി മലപ്പുറത്താണ് താമസം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Sharing is caring!