കൊയ്‌തെടുത്ത നെല്ല് അവിലാക്കി വിപണിയില്‍ എത്തിച്ച്് മലപ്പുറത്തെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍

കൊയ്‌തെടുത്ത നെല്ല് അവിലാക്കി വിപണിയില്‍ എത്തിച്ച്് മലപ്പുറത്തെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍

മലപ്പുറം: കൊയ്‌തെടുത്ത നെല്ല് അവിലാക്കി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. മലപ്പുറം അരീക്കോട് കുഞ്ഞാത്തുമ്മ ബിഎഡ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് വേറിട്ട പ്രവര്‍ത്തനം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ കോളേജ് മുറ്റത്ത് ഒരേക്കര്‍ ഭൂമിയില്‍ കരനല്‍ കൃഷി ഇറക്കിയത്. ജ്യോതി ഇനത്തില്‍ പെട്ട നെല്ലാണ് കൃഷി ചെയ്തിരുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും മികച്ച പരിപാലനം നല്‍കിയതോടെ കോളേജ് മുറ്റത്ത് പച്ചപ്പരവതാനി വിരിച്ച പോലെ കരനെല്‍ വളര്‍ന്നിരുന്നു. ഇതിന്റെ വിളവെടുപ്പു വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കഴിഞ്ഞ ദിവസം വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഇങ്ങനെ ലഭിച്ച നെല്ലില്‍ നിന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ പൊലി അവില്‍ നിര്‍മിച്ചു വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ മുഹമ്മദ് സലിം നിര്‍വഹിച്ചു. 262 പാക്കറ്റുകളിലായി 150 കിലോ പൊലി അവിലാണ് വിദ്യാര്‍ഥികള്‍ വിപണിയില്‍ എത്തിച്ചത്. പൂര്‍ണമായി ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്.

 

Sharing is caring!