മലപ്പുറം താനൂരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കേസില്‍ എട്ട് പ്രതികള്‍ പിടിയില്‍

മലപ്പുറം താനൂരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കേസില്‍ എട്ട് പ്രതികള്‍ പിടിയില്‍

മലപ്പുറം: ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ പിരിഞ്ഞുപോയത് വൈരാഗ്യത്തിനിടയാക്കിയതോടെ
ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും കാര്‍ തടഞ്ഞുവെച്ച് പണം തട്ടുകയുംചെയ്തു കേസില്‍ എട്ട് പ്രതികള്‍ പിടിയില്‍. താനൂര്‍ ഓലപ്പീടികയിലാണ് സംഭവം. പ്രതികളെ മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടിപൂഴിക്കാരന്റ പുരക്കല്‍ ഷറഫുദ്ധീന്‍ ( 28 ), പരപ്പനങ്ങാടി പള്ളിക്കണ്ടി മുഹമ്മദ് സാലിം( 31 ), പറവണ്ണ കുഞ്ഞാല കത്ത് ജുനൈദ് (31), പറവണ്ണ പുത്തന്‍ പുരയില്‍അഫ്സല്‍ (26), പറവണ്ണ പഞ്ചാരന്റെ പുരക്കല്‍ മുബഷീര്‍ (27), പറവണ്ണ ചെക്കിന്റെ പുരക്കല്‍ നിസാമുദ്ദീന്‍ (25), ഉള്ളാണം കോട്ടത്തറ അക്ഷയ്കുമാര്‍ (23), ഉള്ളാണം കോട്ടത്തറ അഭിജിത്ത് (24 ) എന്നിവരെയാണ് പിടികൂടിയത്. ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ പിരിഞ്ഞുപോയ വൈരാഗ്യം വച്ച് ഒരു വിഭാഗം സഞ്ചരിച്ച കാര്‍ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. കാര്‍ അടിച്ച് തകര്‍ത്തും കത്തി കൊണ്ട് കുത്തിയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും മറ്റും പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പണം അപഹരിക്കുകയും ചെയ്തു. കേസില്‍ പരപ്പനങ്ങാടി സ്വദേശികളായ അഞ്ചു പേരെയും പറവണ്ണ സ്വദേശികളായ മൂന്നു പേരെയുമാണ് പോലീസ് സാഹസികമായി പിടികൂടിയത്. 29 ന് പുലര്‍ച്ചെ 12.30ടെയാണ് സംഭവം. പ്രതികളില്‍ പലരും ക്രിമിനല്‍ പശ്ചാത്തലവും നിരവധി കേസുകളിലും ഉള്‍പ്പെട്ടവരാണ്.

Sharing is caring!