മലപ്പുറം കൊടുകുത്തിമലയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം കൊടുകുത്തിമലയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പെരിന്തല്‍മണ്ണയിലെ വി. രമേശന്റെ മകന്‍ അക്ഷയ് (19), പെരിന്തല്‍മണ്ണ കാവുങ്ങല്‍ വീട്ടില്‍ ബിന്ദുവിന്റെ മകന്‍ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി വള്ളൂരാന്‍ നിയാസ് (19) പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുണ്ട്. 2018 നവംബറിലും അമ്മിനിക്കാട് -കൊടികുത്തിമല റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. പെരിന്തല്‍മണ്ണ തേലക്കാട് സ്വദേശികളായ മധു, സിദ്ധിഖ് എന്നിയുവാക്കളാണ് അന്ന് മരണമടഞ്ഞത്. കൊടികുത്തിമലറോഡില്‍ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അക്ഷയ് എല്‍.എല്‍.ബി എന്‍ട്രന്‍സ് പരിശീലനത്തിനുള്ള തെയ്യാറെടുപ്പിലായിരുന്നു. ശ്രേയസ്സ് മലപ്പുറം പോളിടെക്നിക്കില്‍നിന്നും സിവില്‍ എന്‍ജിനിയര്‍കോഴ്സ് പാസ്സായി ഇരിക്കുകയായിരുന്നു.
മുട്ടുങ്ങല്‍ കാവുങ്ങല്‍ വീട്ടില്‍ പരേതനായ മണികണ്ഠന്റെയും ബിന്ദുവിന്റെയും മകനാണ് മരിച്ച ശ്രേയസ്. സഹോദരങ്ങള്‍: ശിശിര, സ്വാദിഷ്. അക്ഷയടെ ഏക സഹോദരന്‍ അഭയ് ആണ്.

 

Sharing is caring!