മലപ്പുറത്ത് അയല്‍വാസികളും ബന്ധുക്കളുമായ രണ്ടു കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

മലപ്പുറത്ത് അയല്‍വാസികളും ബന്ധുക്കളുമായ രണ്ടു കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

മലപ്പുറം: മലപ്പുറം തൃക്കണ്ടിയൂര്‍ അംഗന്‍വാടിയുടെ സമീപത്ത് താമസക്കാരനായ കാവുങ്ങപറമ്പില്‍ നൗഷാദ് -നജില എന്നിവരുടെ മകന്‍ അമല്‍ സയാന്‍ മൂന്ന് വയസ്സ് ബന്ധുവും അയല്‍വാസിയുമായ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ റഷീദ് -റയ്ഹാനത്ത് എന്നിവരുടെ മകള്‍ റിയ മൂന്ന് വയസ്സ് എന്നിവരാണ് വീടിന്റെ സമീപത്തെ പെരുകൊല്ലന്‍കുളത്തില്‍ മുങ്ങി മരിച്ചത്. സമീപത്തെ അംഗന്‍വാടിയില്‍ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഓടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് കാണാതാവുകയായിരുന്നു.ഏറെ നേരം കുട്ടികളെ കാണാതായപ്പോള്‍ വീട്ടുകാരും അയല്‍വാസികളും കുട്ടികളെ അന്വേഷിച്ചു ചെന്നപ്പോള്‍ കുട്ടികള്‍ കുളത്തില്‍ പൊങ്ങി കിടക്കുന്നത് ആണ് കണ്ടത്. ഉടന്‍തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.കുളത്തിന്റെ ചുറ്റിലും മതില്‍ കെട്ടി ഗെയ്റ്റ് വെച്ച് സംരക്ഷിച്ചിരുന്നെങ്കിലും കുട്ടികള്‍ കുളത്തിലേക്ക് പോയ സമയത്ത് ഗെയ്റ്റ് പൂട്ടാതെ കിടക്കുകയായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.ബോഡികള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

 

 

Sharing is caring!