10വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ചെറുകാവിലെ 65കാരന്‍ കുറ്റക്കാരനെന്ന് കോടതി

10വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ചെറുകാവിലെ 65കാരന്‍ കുറ്റക്കാരനെന്ന് കോടതി

മലപ്പുറം: സ്വകാര്യഭാഗങ്ങള്‍ കാണിച്ചു നല്‍കി 10വയസ്സുകാരിയെ കിടപ്പുമുറിയിലേക്ക് കൊണ്ടു പോയി ലൈഗികമായി പീഡിപ്പിച്ച
കേസില്‍ 68കാരനായ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ അതിവേഗ കോടതി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി പി ടി പ്രകാശന്‍ ഈ മാസം 28ന് വിധിക്കും. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീന്‍ (68) ആണ് പ്രതി. 2016 ജനുവരി 23ന് വൈകീട്ട് അഞ്ചു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ബാലികയുടെ വീട്ടിലേക്കുള്ള പാല്‍ വില്‍പ്പനക്കാരി തൊട്ടടുത്തുള്ള പ്രതിയുടെ വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു. ഇത് എടുക്കാനായി പോയതായിരുന്നു ബാലിക. ഇവിടെ വെച്ച് തന്റെ സ്വകാര്യഭാഗങ്ങള്‍ കുട്ടിക്ക് കാണിച്ചു നല്‍കിയ പ്രതി കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 376(2)(1) ബലാല്‍സംഗം, 506 (1) ഭീഷണിപ്പെടുത്തല്‍, പോക്സോ ആക്ടിലെ രണ്ടു വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയെ മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.
അതേ സമയം പരപ്പനങ്ങാടികോടതി സാമൂച്ചയത്തില്‍ പുതിയ പോക്‌സോ കോടതിയുടെ കെട്ടിട നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം എല്‍ എ അറിയിച്ചു. എം. എല്‍. എ നല്‍കിയ പ്രൊപ്പോസല്‍ പ്രകാരമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിയത്. നിലവിലുള്ള കോടതി ബാര്‍ അസോസിയേഷന്‍ ഹാള്‍ കെട്ടിടത്തിലാണ് പുതിയ നിര്‍മ്മാണം നടക്കുക. നേരത്തെ മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവക്ക് ആധുനിക രീതിയിലുള്ള, പരിസ്ഥിതി സൗഹൃദമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് 25 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് പോക്‌സോ കോടതിക്ക് 25 ലക്ഷം രൂപയുടെ അനുമതി കൂടി ലഭിച്ചത്. നേരത്തെ പി. കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി പരപ്പനങ്ങാടി കോടതി സാമൂച്ചയത്തില്‍ പോക്‌സോ കോടതി അനുവദിച്ചിരുന്നു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ. പി. എ മജീദ് പറഞ്ഞു.

Sharing is caring!