മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി:എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 5.975 ഗ്രാം മെതാംഫിറ്റാമിനുമായി തിരൂരങ്ങാടി താലൂക്കില്‍ പെരുവള്ളൂര്‍ അംശം ഒളകര ദേശത്ത് ആലക്കോടന്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ വിനോദി (33) നെ പരപ്പനങ്ങാടി എക്‌സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്രയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തു.മലപ്പുറം എക്‌സ്സൈസ് ഇന്റലിജിന്റ്‌സ്ബ്യുറോ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാള്‍ക്കെതിരെ നിരോധിത മാരക മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് പരപ്പനങ്ങാടി എക്‌സ്സൈസ് റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പറമ്പില്‍പ്പീടിക പഞ്ചായത്ത് ഓഫീസ് പരിസരത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. തിരൂരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ ജ്യോതിഷ്ചന്ദ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, ദിദിന്‍, ജയകൃഷ്ണന്‍, ഷിഹാബുദീന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

 

Sharing is caring!