താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍

താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മലപ്പുറം സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
താമരശ്ശേരി അവേലം സ്വദേശി അഷ്റഫിനെ ശനിയാഴ്ച രാത്രിയിലാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സുമോയിലും കാറിലുമായി എത്തിയ സംഘമായിരുന്നു അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഉപയോഗിച്ച വാഹനം കഴിഞ്ഞദിവസങ്ങളിലായ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോഴിക്കോട് രജിസ്‌ട്രേഷനിലുളള വാഹനമാണ് ആദ്യം മുക്കത്ത് വെച്ച് പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്നലെയാണ് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം രജിസ്‌ട്രേഷനിലുളള കാര്‍ കൊണ്ടോട്ടിയില്‍ നിന്നാണ് പിടികൂടിയത്. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതെന്നാണ് ഉടമ നല്‍കിയ മൊഴി.

 

Sharing is caring!