വാഹനാപകടം; മലപ്പുറത്ത് 24കാരന്‍ മരിച്ചു

വാഹനാപകടം; മലപ്പുറത്ത് 24കാരന്‍ മരിച്ചു

മലപ്പുറം: ദേശീയപാത 66ല്‍ പൂക്കിപ്പറമ്പ് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ്
ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് അന്തരിച്ചു. വളാഞ്ചേരി ബാവപ്പടിയില്‍ താമസിക്കുന്ന ചാത്തൊളി ഉമ്മര്‍ എന്ന മാനുപ്പയുടെ മകന്‍ സല്‍മാനുല്‍ ഫാരിസാ(24)ണ് ഞായറാഴ്ച രാത്രി അന്തരിച്ചത്. ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ ആയിരുന്നു അപകടം.വളാഞ്ചേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന വാനിന്റെ ഡ്രൈവര്‍ ആയിരുന്നു ഫാരിസ്. ഇയാള്‍ ഓടിച്ചിരുന്ന അശോക് ലൈലന്റ് ദോസ്ത് വാനിലേക്ക് ഇന്ധന ടാങ്കര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി വരവെയാണ് മരണം സംഭവിച്ചത്. മാതാവ്: നൂര്‍ജഹാന്‍. സഹോദരങ്ങള്‍:ഫസ് ലുറഹ്മാന്‍,ഫാഹിന.

 

Sharing is caring!