കൂട്ടുകാരുമൊത്ത് നീന്താനത്തിയ 24കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് നീന്താനത്തിയ 24കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം എടയൂരില്‍ കൂട്ടുകാരുമൊത്ത് കുളത്തില്‍ നീന്താനത്തിയ 24കാരന്‍ മുങ്ങിമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശി കരടിക്കുന്ന് മണികണ്ഠറെയും ,മയങ്ങനാലുക്കല്‍ സ്വദേശി ശാന്തയുടെയും മകന്‍ രാഹുല്‍ ( 24 ) ആണ് മരിച്ചത്. എടയൂര്‍ ഒടുങ്ങാട്ടു കുളത്തില്‍ നീന്തലിനിടെ മുങ്ങി താഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.കൂട്ടുകാരുമൊത്ത് നീന്താനത്തിയതായിരുന്നു. വിസ്തൃതിയുള്ള കുളത്തില്‍ ഒരു പ്രാവശ്യം നീന്തി തിരിച്ച് വരുമ്പോള്‍ കുളത്തിലേക്ക് മുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ അരമണിക്കൂറുറോളം നടത്തിയ തിരച്ചിലിനൊടുവില്‍ യുവാവിനെ കുളത്തിനടിയില്‍ നിന്നും എടുക്കുകയായിരുന്നു. എടയൂര്‍ വായനശാലയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് താമസിക്കുന്നത്. സഹോദരങ്ങള്‍: അക്ഷയ്, രോഹിത്ത്
അതേ സമയം സമീപപ്രദേശമായ നിറമരുതൂര്‍ കാളാട് പട്ടരുപറമ്പില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു. നിറമരുതൂര്‍ പാലംപറമ്പില്‍ അബ്ദു ഷരീഫ് എന്ന സലാമിന്റെ മകന്‍ അഷ്മില്‍ (11), വെള്ളിയോട്ട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്‌ലാന്‍ (12) എന്നിവരാണ് മരിച്ചത്. കനാലില്‍ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയല്‍വാസികളും കൂട്ടുകാരുമാണ്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും മുങ്ങിയെടുത്തത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളാട് നൂറുല്‍ ഹുദാ സുന്നി മദ്‌റസയിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും മങ്ങാട് ജി വി എച്ച് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ് അഷ്മില്‍. ശറഫുല്‍ ഇസ്ലാം മദ്‌റസയിലെയും കാളാട് കൊരങ്ങത്ത് ശറഫിയ ഇംഗ്ലീഷ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ് അജ്‌ലാന്‍. ഇരുവരും കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോഴാണ് അപകടം ഉണ്ടായത്.

Sharing is caring!