എക്‌സൈസിന്റെ തൊണ്ടിമുതലായിരുന്ന മോഷണം പോയ കാര്‍ കണ്ടെത്തി

എക്‌സൈസിന്റെ തൊണ്ടിമുതലായിരുന്ന മോഷണം പോയ കാര്‍ കണ്ടെത്തി

നിലമ്പൂര്‍: എംഡിഎംഎ കടത്തിയ കേസില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടിയ കാര്‍ മോഷണം പോയിരുന്നത് കണ്ടെത്തി. കെ.എല്‍.17 യു. 0501 നമ്പര്‍ ഐ20 കാറാണ് മോഷണം പോയിരുന്നത്. ശനിയാഴ്ച എക്‌സൈസ് റേഞ്ച് ഓഫീസിന്
സമീപം ജവഹര്‍ കോളനിയിലേക്കു പോകുന്ന റോഡിനു എതിര്‍വശത്തായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. എംഡിഎംഎയുമായി രണ്ടു യുവാക്കളെ കഴിഞ്ഞ സെപ്തംബര്‍ പത്തിനായിരുന്നു വാഹനമടക്കം പിടിച്ചെടുത്തത്.
എക്‌സൈസ് റേഞ്ച് ഓഫീസ് രണ്ടാം നിലയിലായതിനാല്‍ പിടിച്ചിടുന്ന വാഹനം സമീപത്ത് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. സമീപത്തെ താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ 15 നാണ് വാഹനം അപ്രത്യക്ഷമായത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസിന്റെയും എക്‌സൈസിന്റെയും ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വാഹനം കടത്തിക്കൊണ്ടു പോയവരെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്.

 

 

Sharing is caring!