മലപ്പുറത്ത് കാറുകള്‍ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

മലപ്പുറം: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറത്തെ അധ്യാപിക മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടത്താണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മംഗലശ്ശേരി ഗവ.യു.പി. സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപിക നീതുവാണ് (30) മരിച്ചത്. ഭര്‍ത്താവ് കാളിയാര്‍തൊടി സുധീഷ് (40), മകള്‍ ആഗ്‌നേയ (ആറ്) എന്നിവരെ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. വടപുറത്തെ വീട്ടില്‍ നിന്നും ഭര്‍ത്താവിനും മകളുമൊപ്പം മഞ്ചേരിയിലേക്ക് വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നീതുവിനെ രക്ഷിക്കാനായില്ല. രണ്ടാമത്തെ കാറിലുള്ളവരെയും പരിക്കുകകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീതുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]