പള്ളി വഖഫില്‍ നിന്നും വരുമാനം വകമാറ്റി ചെലവഴിച്ചു; ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ നടപടി

പള്ളി വഖഫില്‍ നിന്നും വരുമാനം വകമാറ്റി ചെലവഴിച്ചു; ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ നടപടി

മലപ്പുറം: പള്ളി വഖഫില്‍ നിന്നും വരുമാനം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നടപടി. ഇത്തരത്തില്‍ വകമാറ്റി ചെലവഴിച്ച എടയൂര്‍ മൂന്നാക്കല്‍ പള്ളി മുന്‍ മഹല്ല് ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നിര്‍ണായക വിധി. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഭാരവാഹികള്‍ വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

17 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മുന്‍ പള്ളി കമ്മിറ്റി ഭാരവാഹികളായിരുന്നവര്‍ കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. മൂന്നാക്കല്‍ മഹല്ല് നിവാസികളാണ് കമ്മറ്റി ഭാരവാഹികള്‍ ആയിരുന്ന അബൂബക്കര്‍, പാലക്കല്‍ ഷെരീഫ്, സദക്കത്തുള്ള എന്നിവര്‍ക്ക് എതിരെ പരാതി നല്‍കുന്നത്.

തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കാലാവധി കഴിഞ്ഞിട്ടും നിയമാനുസരണം ജനറല്‍ ബോഡി വിളിച്ചു കൂട്ടുകയോ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുകയോ കമ്മറ്റിയില്‍ അവതരിപ്പിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തിലായിരുന്നു പരാതി നല്‍കുന്നത്.

പള്ളി വഖഫില്‍ നിന്നും വരുമാനവും, സ്വത്തുക്കളും കമ്മറ്റി ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും അഴിമതി നടത്തി കോടിക്കണക്കിന് രൂപയുടെ നഷ്ടം പള്ളിക്ക് ഉണ്ടാക്കിവെച്ചതായും സംസ്ഥാന വഖഫ് ബോര്‍ഡ് കണ്ടെത്തി. വഖഫ് നിയമം അനുസരിച്ച് ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാനും, കണ്ടെത്തിയ കോടിക്കണക്കിന് രൂപയും, സ്വര്‍ണ്ണ ഉരുപ്പടികളും പ്രതികളില്‍ നിന്നും റവന്യൂ റിക്കവറി ചെയ്യാനും വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

 

Sharing is caring!