കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: സമസ്ത നിര്‍മ്മിച്ചു നല്കുന്ന വീടുകളുടെ താക്കോല്‍ദാനം 22-ന്

ചേളാരി: കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെട്ടവര്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്കുന്ന വീടുകളുടെ താക്കോല്‍ദാനവും പൊതുസമ്മേളനവും 22-ന് ശനിയാഴ്ച വൈകു: 3 മണിക്ക് കൂട്ടിക്കല്‍ ജംഗ്ഷനില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും. ഹാജി അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് അദ്ധ്യക്ഷനവും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഐ.ബി ഉസ്മാന് ഫൈസി, ഇ. ഹസ്സന് ഫൈസി, ആന്റോ ആന്റണി എം.പി, വാഴയൂര്‍ സോമന് എം.എല്‍.എ, സിറാജുദ്ദീന് അല്‍ ഖാസിമി പത്തനാപുരം, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബൂശമ്മാസ് മുഹമ്മദലി മൗലവി, നിസാമുദ്ദീന്‍ അസ്ഹരി, സയ്യിദ് താഹാ ജിഫ്രി തങ്ങള്‍, സിറാജുദ്ദീന് ഫൈസി, പി.കെ സുബൈര്‍ മൗലവി, ഡോ.മുഹമ്മദ് ഹനീഫ, ഇല്ല്യാസ് മൗലവി, ഒ.കെ അബ്ദുല്‍സലാം, ഷാന്‍ പി ഖാദര്‍, അസീസ് ബഡായി, അബ്ദുല്‍ജലീല്‍ ഫൈസി, ഇസ്മായില്‍ ഫൈസി വണ്ണപുരം, ബദറുദ്ദീന്‍ അഞ്ചല്‍, സിറാജുദ്ദീന് വെള്ളാപ്പള്ളില്‍, കെ.എ ശരീഫ് കുട്ടി ഹാജി, മുഹമ്മദലി അല്‍ കാശിഫി, അബ്ദുല്‍കരീം മുസ്ലിയാര്, അബ്ദുല്‍ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി നന്ദിയും പറയും.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]