മലപ്പുറം തൂതയില്‍ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

മലപ്പുറം തൂതയില്‍ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. തൂത ഒലിയത്താണ് കേസിനാസ്പദമായ സംഭവം. ചൈല്‍ഡ് ലൈനില്‍ നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് പെരിന്തല്‍മണ്ണ പോലീസ് അന്വേഷിച്ചതിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത് .തൂത ഒലിയത്ത് സ്വദേശി തചങ്ങോട്ടില്‍ അലവി മകന്‍ മുഹമ്മദ് ബഷീര്‍ , വയസ്സ് -35 നെയാണ് സി ഐ അലവിയുടെ നിര്‍ദേശ പ്രകാരം എസ് ഐ യാസറും സംഘവും അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവര്‍ ആയ ബഷീര്‍ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങള്‍ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു, 8,9 വയസ്സ് പ്രായമുള്ള മക്കളെ റൂമില്‍ പൂട്ടിയിട്ടു കേബിള് വയറു കൊണ്ടും ചൂരല്‍ കൊണ്ടും മാരകമായി മര്‍ദ്ദിച്ച് അവശരാക്കിയും ,തുടര്‍ന്ന് ബഷീര്‍ തന്റെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചു വരുമ്പോഴാണ് പൂട്ടിയിട്ട റൂം തുറന്നു കൊടുക്കാറ്.പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ഇയാള്‍ക്ക് നാട്ടില്‍ മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സീശയിക്കുന്നു. പോലീസ് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നു.

 

 

Sharing is caring!