മലപ്പുറം ജില്ലാ ഐ.ടി.ക്വിസ് മത്സരത്തില്‍ പി.കെ അമിഷക്ക് ഒന്നാംസ്ഥാനം

മലപ്പുറം ജില്ലാ ഐ.ടി.ക്വിസ് മത്സരത്തില്‍ പി.കെ അമിഷക്ക് ഒന്നാംസ്ഥാനം

മലപ്പുറം: കൈറ്റിന്റെ നേതൃതത്തില്‍ മലപ്പുറം ജില്ലാ ഐ.ടി.ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗം, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി.കെ അമിഷ (മലബാര്‍.എസ്.എസ് ആലത്തിയൂര്‍) ഒന്നാം സ്ഥാനവും റാധിന്‍ അബ്ദുല്‍ റഷീദ് (ഗാര്‍ഡന്‍ വാലി ഇംഗ്ലീഷ് മീഡിയം എച്ച്.എസ് കുറ്റിപ്പാല) രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മുഹമ്മദ് കെ.കെ മിഷാല്‍ (കടകശ്ശേരി ഐഡിയല്‍ എച്ച്.എസ്.എസ്) ഒന്നാം സ്ഥാനവും എ. മുഹമ്മദ് അജ്നാസ് വളവന്നൂര്‍ ബി.വൈ.കെ.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 17ഉപജില്ലകളില്‍ നിന്നായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 33 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 22 വിദ്യാര്‍ഥികളുമാണ് മത്സരത്തില്‍ പങ്കെടുത്തത്.

Sharing is caring!