നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

തിരൂരങ്ങാടി : പനി കാരണം മകനെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോൾ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. മുന്നിയൂർ കളിയാട്ടമുക്ക് വെച്ചാണ് സംഭവം.
എട്ടു വയസ്സുള്ള മകൻ നൈഷാന് പനിയെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.
പാറക്കാവ് സ്വദേശിയായ കക്കാട് വീട്ടിൽ മുഹമ്മദിന്റെ മകൻ ഫോട്ടോഗ്രാഫർ നൗഷാദ് (33), ഭാര്യ ഉമ്മു സൽമ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ ദമ്പതികൾ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നേടി.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്