കോവിഡ്, പ്രളയകാല പ്രവര്‍ത്തന മികവിന് നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിന് ദേശീയ പുരസ്‌ക്കാരം

കോവിഡ്, പ്രളയകാല പ്രവര്‍ത്തന മികവിന് നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിന് ദേശീയ പുരസ്‌ക്കാരം

നിലമ്പൂര്‍: കോവിഡ്, പ്രളയ കാല പ്രതിസന്ധികളെ അതിജീവിച്ച പ്രവര്‍ത്തന മികവിന് നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന് ദേശീയ പുരസ്‌ക്കാരം. ബാങ്കിംഗ് രംഗത്ത് സ്വീകരിച്ച റിസ്‌ക് മാനേജ്‌മെന്റ് നയങ്ങളെ വിലയിരുത്തിയാണ് പുരസ്‌ക്കാരം. സഹകരണ അര്‍ബന്‍ ബാങ്ക് ദേശീയ ഫെഡറേഷനുമായി സഹകരിച്ച് ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഇന്‍ഡോറില്‍ സംഘടിപ്പിച്ച ദേശീയ സഹകരണ ബാങ്ക് ഉച്ചകോടിയില്‍ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മുന്‍ കേന്ദ്ര മന്ത്രിയും ദേശീയ സഹകരണ നയരൂപീകരണ സമിതി ചെയര്‍മാനുമായ സുരേഷ് പ്രഭുവില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. 26 ബ്രാഞ്ചുകളുള്ള സംസ്ഥാനത്തെ മികച്ച അര്‍ബന്‍ ബാങ്കുകള്‍ ഒന്നായ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് പ്രതിവര്‍ഷം 1676 കോടിയുടെ ബിസിനസാണ് നടത്തുന്നത്. അതിവേഗ വളര്‍ച്ച, പ്രവര്‍ത്തന മികവ്, മികച്ച ബാങ്കിങ് സേവനങ്ങള്‍ എന്നിവക്കായി പത്തില്‍ പരം ദേശീയ പുരസ്‌ക്കാരങ്ങളാണ് ബാങ്കിനെ തേടിയെത്തിയിട്ടുള്ളത്.

്പടം- ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഇന്‍ഡോറില്‍ നടത്തിയ ദേശീയ സഹകരണ ബാങ്ക് ഉച്ചകോടിയില്‍ കോവിഡ്, പ്രളയ കാല പ്രതിസന്ധികളെ അതിജീവിച്ച പ്രവര്‍ത്തന മികവിന് നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിനുള്ള ദേശീയ പുരസ്‌ക്കാരം ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, മുന്‍ കേന്ദ്ര മന്ത്രിയും ദേശീ

Sharing is caring!