സംസ്ഥാന സ്കൂൾസ് സോഫ്ട്ബോൾ മലപ്പുറത്തിന് കിരീടം.

സംസ്ഥാന സ്കൂൾസ് സോഫ്ട്ബോൾ മലപ്പുറത്തിന് കിരീടം.

തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ സോഫ്ട്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ലാ ടീം കിരീടം നേടി. തിരുവനന്തപുരത്തെ (10-2)നും, ക്വാർട്ടർ ഫൈനലിൽ കൊല്ലത്തെ (7-0)നും, സെമിഫൈനലിൽ കോട്ടയത്തെ (7-0)നും, ഫൈനലിൽ തൃശ്ശൂരിനെ (6-1) എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ജില്ലാ ടീം കിരീടത്തിൽ മുത്തമിട്ടത്. ഹംസ. കെ താനൂർ ആയിരുന്നു ടീമിന്റെ മുഖ്യ പരിശീലകൻ.
ടീം അംഗങ്ങൾ
അമൃത. എ എം, അനഘ. പി, ശ്രേയ. എം, (എല്ലാവരും എസ്. എസ് എം എച്. എസ്. എസ് തെയ്യാലിങ്ങൽ താനൂർ )അർഷ. പി. അഭിരാമി ടി. വി, അനുഷ്ക. പി, കൃഷ്ണ നന്ദ, ജിൻഷ, ശിവപ്രഭ. പി, പാർവണ വി പ്രദീപ്‌ (എല്ലാവരും ഗവൺമെൻറ് മോഡൽ എച്. എസ്. എസ് യൂണിവേഴ്സിറ്റി ) അമൃത.ഇ.എസ്, അലീന, അക്സ, ഗോപിക,സ്റ്റെനി, പൂജ (എല്ലാവരും സി. ആർ. എച്. എസ്. എസ് പൊത്തുകല്ല് )
ഹംസ. കെ (കോച്ച് )
വിപിൻ (അസിസ്റ്റന്റ് കോച്ച് )
സജില (ടീം മാനേജർ )

Sharing is caring!