മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവം : പ്രതിക്ക് ജാമ്യമില്ല

മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവം : പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. അരീക്കോട് വാലില്ലാപുഴ തൃക്കളയൂര്‍ ഉള്ളാട്ടില്‍ യാക്കിപ്പറമ്പന്‍ അനസ് (30)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ ഒന്നാം പ്രതിയുമായി പെണ്‍കുട്ടിക്കുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കുറ്റൂളിയിലെ വീട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പിന്നീട് പല ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് പ്രതിക്കെതിരെ ജില്ലാ പൊലീസ് മേധാവി ലുക് ഔട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു. 2022 സെപ്തംബര്‍ 25ന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

 

Sharing is caring!