ബൈക്കപകടത്തില്‍ മരിച്ച മലപ്പുറത്തെ യുവാവിന്റെ കുടുംബത്തിന് 46.54 ലക്ഷം രൂപ നഷ്ടപരിഹാരം

ബൈക്കപകടത്തില്‍ മരിച്ച  മലപ്പുറത്തെ യുവാവിന്റെ കുടുംബത്തിന് 46.54 ലക്ഷം രൂപ നഷ്ടപരിഹാരം

മഞ്ചേരി: വാഹന അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 46,54,800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജി പി എസ് ബിനു വിധിച്ചു. മലപ്പുറം എടയൂര്‍ അധികാരിപ്പടി നേന്ത്രത്തൊടി സൈതലവിയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (22) ആണ് മരിച്ചത്. 2019 ജൂണ്‍ അഞ്ചിന് രാവിലെ 10.15നായിരുന്നു അപകടം. വര്‍ക് ഷോപ്പ് മെക്കാനിക് ആയ മുഹമ്മദ് ഇര്‍ഫാന്‍ സുഹൃത്തിനോടൊപ്പം പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്ക് പോകവെ കമ്മാട്ടിക്കുളത്തു വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും രക്ഷിക്കാനായില്ല. എട്ടു ശതമാനം പലിശയും കോടതിചെലവുമടക്കമുള്ള തുക ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി മലപ്പുറം ശാഖയാണ് നല്‍കേണ്ടത്.

Sharing is caring!