മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന : യുവാവ് പിടിയില്‍

മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന : യുവാവ് പിടിയില്‍

മലപ്പുറം: മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മേലാറ്റൂര്‍ പോലീസ് നടത്തിയ റൈഡിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന എടത്താനാട്ടുകാര കൊടിയംകുന്ന് സ്വദേശിയായ ഏലംകുളവന്‍ മുഹമ്മദ് സക്കിയുദ്ധീന്‍ (22) നെ മേലാറ്റൂര്‍ പൊലീസ് പിടികൂടിയത്.
വെട്ടത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നുമാണ് വ്യാഴാഴ്ച രാവിലെ പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ചതിന് അഞ്ച് വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ പിടിയിലായിരുന്നു.ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സക്കിയുദ്ധീന്‍ പിടിയിലാകുന്നത്. മേലാറ്റൂര്‍ സ്റ്റേഷനിലെ എസ് ഐ മാരായ ഷിജോ സി തങ്കച്ചന്‍, സി സനിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രമോദ്, ഐപി രാജേഷ്, സുര്‍ജിത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് സക്കിയുദ്ധീനെ
പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

Sharing is caring!