മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കരയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മസ്ജിദിലെ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതികള്‍ പിടിയില്‍

മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കരയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മസ്ജിദിലെ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതികള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കരയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മസ്ജിദിലെ ഇമാമിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ അറസ്റ്റില്‍. കൂട്ടായി സ്വദേശികളായ കൂട്ടായി വാടിക്കല്‍ ചക്കപ്പന്റെ പുരക്കല്‍ മുബാറക്ക്(26), അസനാര്‍ പുരക്കല്‍ ഇസ്മായില്‍(35) എന്നിവരെയാണ് തിടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചില്‍ വച്ച് പ്രതികള്‍ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്കു പിറകില്‍ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവില്‍ ആയിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപം വെച്ചാണ് പോലീസ് പിടികൂടിയത് തിരൂര്‍ സി.ഐ ജിജോ എം.ജെ, എസ്.ഐ ജിഷില്‍.വി സീനിയര്‍ സി.പി.ഒ ഷിജിത്ത് സി.പി.ഓ മാരായ അക്ബര്‍, അരുണ്‍, വിജീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Sharing is caring!