സ്‌കുള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് 36കാരന്‍ മരിച്ചു

സ്‌കുള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് 36കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് സ്‌കുള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 36കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വറ്റലൂര്‍ മേക്കുളമ്പ സ്വദേശി കോട്ടയില്‍ ഹംസയുടെ മകനും എസ്.കെ.എസ്.എസ് എഫ് പഴമള്ളൂര്‍ ക്ലസ്റ്റര്‍ സഹചാരി സെക്രട്ടറി യുമായനൗഷാദ് (36) ആണ് ഇന്നു പുലര്‍ച്ചെ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ചെറുകുളമ്പ ഭാഗത്ത് നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന മഅദിന്‍ സ്‌കൂളിന്റെ ബസ്സും വറ്റല്ലൂരില്‍ നിന്നും ചെറുകുളമ്പിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് ചെറുകുളമ്പ വറ്റല്ലൂര്‍ റോഡില്‍ വെച്ച് കൂട്ടിയിടിച്ചത്, കൂടെ സഞ്ചരിച്ചിരുന്ന വിളത്തിപ്പുലാന്‍ സഹീറിന് പരിക്കേറ്റിരുന്നു. നൗഷാദിന്റെ പരിക്ക് ഗുരുതരമായതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു .മാലാപറമ്പ് മെഡിക്കല്‍ കോളേജില്‍ ചികല്‍സയിലായിരിക്കെയാണ് മരണം, . വറ്റല്ലൂര്‍ മേക്കുളമ്പ മഹല്ല് കമ്മിറ്റി മുന്‍ ഭാരവാഹിയും പൊതു പ്രവര്‍ത്തകനുമായിരുന്ന നൗഷാദ് കെട്ടിട നിര്‍മാണ കരാര്‍ തൊഴിലാളിയായിരുന്നു. . മാതാവ് : കദീജ ഭാര്യ: സജ്ന പല്ലാട്ട് (പഴയ കൂട്ടിലങ്ങാടി). മക്കള്‍ : ഫാത്തിമ നദ്വ, ഫാത്തിമ നുജൈഹ. സഹോദരങ്ങള്‍: ജഅഫര്‍, സൈനുദ്ധീന്‍, സൈതലവി.

Sharing is caring!