മങ്കട വെള്ളിലയില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന്23.75 പവന്‍ സ്വര്‍ണ്ണവും 4,15,000 രൂപയും കവര്‍ന്നു

മങ്കട വെള്ളിലയില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന്23.75 പവന്‍ സ്വര്‍ണ്ണവും 4,15,000 രൂപയും കവര്‍ന്നു

പെരിന്തല്‍മണ്ണ: മങ്കട വെള്ളിലയില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന്23.75 പവന്‍ സ്വര്‍ണ്ണവും 4,15,000 രൂപയും കവര്‍ന്നു. കോഴിപറമ്പ് ചോലോംപാറ വീട്ടില്‍ പ്രമോദ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട് പൂട്ടി കുടുംബം ആലപ്പുഴയില്‍ പോയിരുന്നു. 10 ന് വൈകിട്ട് 4.30 ന് തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് മങ്കട പൊലീസില്‍ പരാതി നല്‍കി. മങ്കട എസ്.ഐ സി.കെ.നൗഷാദ്, എ.എസ്.ഐ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം വിപുലമാക്കി.

 

Sharing is caring!