മലപ്പുറം സ്വദേശിയുടെ വയറിനുള്ളില്‍ 55ലക്ഷംരൂപയുടെ നാല് കാപ്സ്യൂള്‍ സ്വര്‍ണം. കരിപ്പൂരില്‍ കസ്്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പിടികൂടിയത് പോലീസ്

മലപ്പുറം സ്വദേശിയുടെ വയറിനുള്ളില്‍ 55ലക്ഷംരൂപയുടെ നാല് കാപ്സ്യൂള്‍ സ്വര്‍ണം. കരിപ്പൂരില്‍ കസ്്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പിടികൂടിയത് പോലീസ്

മലപ്പുറം: ദേഹവും ലഗേജും പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനയില്ല. അവസാനം ആശുപത്രിയില്‍ കൊണ്ടുപോയി എക്സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍. മലപ്പുറം സ്വദേശിയില്‍നിന്നും പോലീസ് പിടിച്ചെടുത്തത് 55 ലക്ഷം രൂപയുടെ സ്വര്‍ണം. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിടിയിലായത് എക്സറെ പരിശോധനയില്‍. വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച യുവാവിിനെ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചാണ് പോലീസ് പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളംവഴി കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച ഒരു കിലോയിലധികംവരുന്ന സ്വര്‍ണമാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ദുബായില്‍നിന്നും സസ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിനകത്ത് 1.075 കിലോ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ഇന്നു രാവിലെ എട്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സല്‍മാനുല്‍ ഫാരിസ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സല്‍മാന്‍ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി .എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ സല്‍മാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് സല്‍മാനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.സല്‍മാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 64-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

 

Sharing is caring!