ഇറക്കുമതി മത്സ്യങ്ങളുടെ വരവിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി

ഇറക്കുമതി മത്സ്യങ്ങളുടെ വരവിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി

പൊന്നാനി:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം മത്സ്യങ്ങള്‍ എത്തുന്നതിനെത്തുടര്‍ന്ന് കര്‍ശന നടപടിയുമായി നഗരസഭ രംഗത്തിറങ്ങി .തമിഴ്‌നാട്ടില്‍ നിന്നും, കര്‍ണ്ണാടകയില്‍ നിന്നും വലിയ ലോറികളില്‍ പുലര്‍ച്ചെ എത്തുന്ന മത്സ്യങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ കച്ചവടക്കാര്‍ക്ക് നല്‍കുന്നത് പതിവായതോടെ ഹാര്‍ബറില്‍ എത്തുന്ന മത്സ്യങ്ങള്‍ കുറഞ്ഞ വിലക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികള്‍. ഇതേത്തുടര്‍ന്ന് ഹാര്‍ബറിലെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും, ഫിഷറീസ്, പൊലീസ്, റവന്യൂ വിഭാഗത്തിന്റെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗ തീരുമാന പ്രകാരമാണ് നഗരസഭ മുന്നറിയിപ്പ് നല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനൗണ്‍സ്‌മെന്റ് വാഹനം പ്രചരണം നടത്തി. വരും ദിവസങ്ങളില്‍ ഫിഷറീസ്, പൊലീസ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവര്‍ ചേര്‍ന്ന് റെയ്ഡ് നടത്തും

 

 

Sharing is caring!