എസ് ഡി പി ഐ ആസ്ഥാനമായ മഞ്ചേരി ഗ്രീന്‍വാലിയില്‍ എന്‍ ഐ എ റെയ്ഡ്

എസ് ഡി പി ഐ ആസ്ഥാനമായ മഞ്ചേരി ഗ്രീന്‍വാലിയില്‍ എന്‍ ഐ എ റെയ്ഡ്

മലപ്പുറം: പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഇവരുടെ രാഷ്ട്രീയ സംഘടനയായ എസ് ഡി പി ഐ ആസ്ഥാനമായ മഞ്ചേരി കാരാപ്പറമ്പ് ഞാവലിങ്ങല്‍ ഗ്രീന്‍വാലിയില്‍ എന്‍ ഐ എ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളായ അഷ്‌റഫ് മൗലവി, റഊഫ് എന്നിവര്‍ക്ക് കേന്ദ്രവുമായി ബന്ധമുണ്ടോയെന്ന സൂചനകളെ തുടര്‍ന്നാണ് റെയ്ഡെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഇരുവര്‍ക്കും കേന്ദ്രത്തില്‍ കാര്യാലയങ്ങളുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ഇന്നു ഉച്ചക്ക് രണ്ടര മണിയോടെ ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ്. എന്‍ ഐ എ കൊച്ചി യൂണിറ്റില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ഗ്രീന്‍വാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറി സംഘം പരിശോധിച്ചു. ഇവിടെ നിന്നു ലഭിച്ച അഞ്ചോളം പുസ്തകങ്ങളുടെ രചയിതാവിനെയും പ്രസാധകനെയും സംബന്ധിച്ച വിവരങ്ങള്‍ സംഘം ശേഖരിച്ചിട്ടുണ്ട്.
അതേ സമയം നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷന്റെ മലപ്പുറം ഓഫീസടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകള്‍ പൂട്ടി മുദ്ര വക്കുന്നതിനും മലപ്പുറം ജില്ലയില്‍ പോലീസ് നടപടികള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ യു എ പി എ നിയമ പ്രകാരമാണ് നടപടി. വഴിക്കടവ് മുരിങ്ങമുണ്ട സീഗാ ഗൈഡന്‍സ് സെന്റര്‍, തേഞ്ഞിപ്പലം കീന്‍ ചാരിറ്റബള്‍ ട്രസ്റ്റ്, മഞ്ചേരി കരുവമ്പ്രം അച്ചിപിലാക്കല്‍ റിഹാബ് ഫൗണ്ടേഷന്‍, കാടാമ്പുഴ മലബാര്‍ ഹൗസ് ഹരിതം ഫൗണ്ടേഷഷന്‍(മലബാര്‍ ഹൗസ്), പെരിന്തല്‍മണ്ണ ഹ്യൂമണ്‍ ഫെല്‍ഫയര്‍ ട്രസ്റ്റ്, വാഴക്കാട് നെസ്റ്റ് പപ്ലിക്ക് ചാരിറ്റബള്‍ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. ഇവിടങ്ങളില്‍ പോലിസ് നോട്ടിസ് പതിച്ചിട്ടുണ്ട്. മഞ്ചേരിയിലെ റിഹാബ് ട്രസ്റ്റിനു കീഴില്‍ സമീപത്തു തന്നെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ഗുഡ് ഹോപ് സ്‌കൂളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്നെന്ന പോലിസ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഏതാനും സംഘടനകള്‍ നിരോധിച്ചിരുന്നു. ഇത് തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടികള്‍

 

 

Sharing is caring!